Tuesday, January 17, 2012

ആദി മധ്യാന്തം

വീട്ടില്‍

വളരെയടുത്തൊരു ആഹ്ലാദം,

അതിഥിയായ് വന്ന്

താമസമാക്കുന്നു...



പതുക്കെ

കുടി കിടപ്പുകള്‍ നേടുന്നത്

നാളുകളേറി നിന്നും തിന്നും

അടിമുടി അനൗചിത്യ,മണിയുന്നു.....



ഒടുക്കം

ഒരത്യാവശ്യ,ത്തിനു

പടിയിറങ്ങി കൊടുത്ത് പോവുന്നത്

പിന്തിരിഞ്ഞ് നോക്കിയാലോയെന്ന്

വിചാരിച്ച്

വാതില്‍ ഇത്തിരി നേരം

അടയാതിരിക്കുന്നു..

2 comments:

  1. വീട്ടില്‍

    വളരെയടുത്തൊരു ആഹ്ലാദം,

    അതിഥിയായ് വന്ന്

    താമസമാക്കുന്നു...
    nalla bavanayundu tudaruka...

    ReplyDelete
  2. നന്നായി. ആശംസകള്‍ .

    ReplyDelete