ഇരുട്ട് മൂടിയും
ചൂട് കൂടിയും
പുറത്തെ തണുപ്പിലേക്ക്
അടച്ചിട്ട ജനല്‍ദ്വാരം തുറക്കുന്നു..
ചുവന്ന പാമ്പുകളേറി
തലച്ചോറില്‍ കടിച്ചു നീറ്റുന്നു..
പെണ്‍ചീവീടുകള്‍
അസമയത്ത് അരോചകമായി
രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു..
നായ്ക്കളും കോഴികളും
കൂട് തുറന്നു പുറത്തു പോവുന്നു..
നിലാവ്,
രാത്രിഞ്ചരന്മാരുടെ കൂട്ട് പകരുന്നു
നക്ഷത്രവേശ്യകളെ കൂട്ടി നല്‍കുന്നു..
മറ്റേ മുറികളില്‍
വികൃതമായ ചില ലിംഗങ്ങള്‍
കണ്ണ് പൊത്തിയുറങ്ങുന്നുവെന്ന് വില പഠിപ്പിക്കുന്നു...
തെമ്മാടിയായ പേന
തിരികെ നടന്ന്
കൌമാരത്തിന്റെ വരികളില്‍ ഉത്തരം ലഭിച്ച
ആദ്യശരിയുടെ തെറ്റാവര്‍ത്തിക്കുന്നു...
പതുക്കേ തളരുന്നു..
മനസ്സങ്ങനെ
കണ്ണടയും മുമ്പത്തെ നിമിഷാര്‍ദ്ധവും
മറന്നേ മയങ്ങുന്നു..
പകലുകളില്‍ ബീജങ്ങള്‍
തന്തയെ ത്തേടി അലയുന്നു ...
No comments:
Post a Comment