ഒന്നാം വയസ്സില്‍ ഉമ്മയുടെ ദേഹത്തും
രണ്ടില്‍ തൊട്ടില്‍ തുണിയിലും
മൂന്നില്‍ ആരുടെയൊക്കെയോ കാല്പത്തികിടയിലും
ചെറുതായും പലതായും സാധിച്ച ശേഷം
നാലില്‍ അടുക്കളയില്‍ പല കൊണ്ടൊരു കക്കൂസുന്ടാകി
സ്വയം പര്യാപ്തത പ്രഖ്യാപിച്ചത്
വിശപ്പ് വിശദീകരിക്കപ്പെട്ട ശേഷമാണു .......
പിന്നെ ചോറ് ചോറണെന്നും തീട്ടം തീട്ടമാനെന്നും
തൂറുമ്പോള്‍ മുള്ളുന്നത് സൂക്കെടല്ലെന്നും.....
നാലാം വയസ്സിലെ നട്ടപ്പിരാന്തിനും
പതിനെട്ടിലെ മതിഭ്രമാത്ത്തിനുമിടയില്‍ പിന്നെയുമേരെ പാഠങ്ങള്‍ ....
അഞ്ചാം വയസ്സിലെ സുന്നത്തും
ആറിലെ ഓത്തും കഴിഞ്ഞിട്ടും
ഏഴില്‍ ഉപ്പയും മാഷും സാഹോദര്യം
കള്ളപ്പാഠം പഠിപ്പിച്ചിട്ടും
ബാക്കിയായ 'നമ്മലാക്കൂട്ടരെ'
പുറമേക്കെങ്കിലും മാച്ചു കളഞ്ഞത്
മൂന്നാം ക്ലാസ്സില്‍ 'അവന്റെ' കുഞ്ഞിപെങ്ങളെ ഞാനും
എന്റെ കളിക്കൂട്ടുകാരിയെ അവനും കള്ളകണ്ണിട്ടതും
നാലാം ക്ലാസ്സില്‍ ഒരുമിച്ച് കോപ്പിയടിച്ച്ചതും
കണ്ടു പിടിച്ച ശേഷമാണു .....
ഞാന്‍ ഞാനും അവന്‍ അവനുമാനെങ്കിലും
ഓരോന്നും ഓരോ ഒന്നുകളല്ലെന്നും
രണ്ടും ചേര്‍ന്നാല്‍ രണ്ടാവില്ലെന്നും
ഉള്ളിലൊരു ദൈവം മാത്രം ഉണര്‍ന്നു കൂവിയ ശേഷമാണ് ....
പത്താം വയസ്സിലെ കളിയും
പതിനൊന്നിലെ കലിയും
പന്ത്രണ്ടിലെ കവിതയും
പതിമൂന്നിലെ പ്രണയവും
പതിനാലിലെ വിരഹവും പൂത്തു നിന്നത്
മഴ മഴയായും വെയില്‍ വെയിലായും
നിലയ്ക്കാതെ പെയ്ത് പുല്‍കിയ ശേഷമാണ് .....
പതിനാലിലെ പ്രേമാസക്തിക്കും
പതിനഞ്ചിലെ കാമാസക്തിക്കും
പതിനാറിലെ ഭോഗാസക്തിക്കും
പതിനേഴിലെ സ്വയംഭോഗാസക്തിക്കും ശേഷം
മധുരപ്പതിനെട്ടെന്നെ
അനാസക്തനും അനാര്‍ക്കിസ്ടുമാക്കിയത്
ആത്മരതി അരങ്ങു ജയിച്ച ശേഷമാണ് ...
ആണ് ആണായും
പെണ്ണ് പെണ്ണായും
പരസ്പരം കണ്ണടയ്ക്കാതിരുന്ന
ഒരേയൊരു വിപ്ലവത്തിന്റെ
ജാരവിഹിതങ്ങളാണ് ഞാനും നീയുമെന്
തിരിച്ചറിഞ്ഞ ശേഷമാണ് ....
പിന്നെ പ്രായം തികഞ്ഞ പതിനെട്ടിന്റെ
പാഠങ്ങളെ മാറ്റി പണിയാനോ
ദിക്കുകളെ ധിക്കരിക്കാനോ
ദാസ്യങ്ങളെ പ്രധിരോധിക്കാനോ വയ്യാതെ
പത്തൊന്‍പതിന്റെ ഹാസമായ യുക്തിയെ നീന്തിക്കടക്കാതെ
സ്വയം തെളിച്ചു തെളിയിക്കാതെ
ചന്തനത്തെയും തൊപ്പിയും
വെവ്വേറെ രണ്ടായി കൊണ്ട്
വാത്സല്യവും വെറുപ്പുമെയ്ത
ഇരിപതിന്റെ മതത്തെയും രുചിച്ച്
നൂറ്റാണ്ടിനൊപ്പം പ്രായം കുതിക്കുന്ന
പാഠഭേദങ്ങളില്ലാത്ത
ഈ ഇരുപത്തിയൊന്നാം വയസ്സില്‍
ഞാന്‍ ആരാണെന്നോ ....
കവിത നിലച്ച്ചവന്‍...
ശീഖ്രം സ്ഖലിച്ച്ചവന്‍...
കള്ള് കുടിക്കാതെ അബോധം പൂകിയവന്‍...
മകാരം തെറികളെ മാരകമാക്കിയവന്‍....
ഭയന്നവനെ ഭീകരനാക്കിയവന്‍.....
കുറിയും കുരിശും താടിയും
ഒരുമിച്ച് വരച്ച് ദയിവ പ്രച്ച്ചന്നനായവാന്‍ ...
പിന്നെ മൂന്നോടൊത്തും മൂലധനം പിടിച്ച്
മൂപ്പ് മറച്ച മതരഹിതന്‍
പ്രണയിച്ച്ചപ്പോഴും കലഹിച്ച്ചപ്പോഴും
മഴ പനിപ്പിച്ചും
വെയില് പൊള്ളിച്ച്ചും
പക്ഷം പിടിച്ച് തോല്പ്പിച്ചവന്‍ ....
മഴയത്ത് മുള്ളിയും പുഴയത്ത് തൂറിയും
ആരും കാണില്ലെന്നാശിക്കുന്ന
വിശ്വസിക്കുന്ന മാന്യന്‍ മൂഡന്‍.....
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഞാന്‍....
( ആദ്യം പോസ്റ്റിയത് - 2010 )